വയനാട് : അഞ്ചാം ക്ലാസുകാരി സ്കൂളിൽ പാമ്പുകടിയേറ്റ് മരിച്ച സംഭവത്തിൽ ജില്ലാ ജഡ്ജി സ്‌കൂളിൽ പരിശോധനയ്ക്ക് എത്തി. ജില്ലാ ലീഗൽ സർവീസ് അതോറിറ്റി ചെയർപേഴ്സന്റെ കൂടെയാണ് പരിശോധനയ്ക്ക് എത്തിയത്.
ഹൈക്കോടതി ജഡ്ജി നേരിട്ട് വിളിച്ചു പറഞ്ഞതനുസരിച്ചാണ് ജില്ലാ ജഡ്ജിയായ എ. ഹാരിസ് സ്‌കൂളിൽ എത്തിയത്. പരിശോധന നടത്തിയതിന്റെ വിശദമായ റിപ്പോർട്ട് നേരിട്ട് നൽകുമെന്നും ജില്ലാ ജഡ്ജി പറഞ്ഞു. പരിശോധന നടത്തിയതിന് ശേഷം മാധ്യമങ്ങളോട് സംസാരിച്ച ജില്ലാ ജഡ്ജി സ്‌കൂളിന്റെ ദയനീയമായ അവസ്ഥയെക്കുറിച്ച് സംസാരിച്ചു. വീഴ്ച വരുത്തിയവർക്കെതിരെ ശക്തമായ നടപടി എടുക്കേണ്ടതുണ്ടെന്നും പ്രധാന അധ്യാപകനടക്കം അധ്യാപകരുടെ ഭാഗത്ത് നിന്ന് വീഴ്ച ഉണ്ടായെന്നും അദ്ദേഹം പറഞ്ഞു.