വയനാട് : പാമ്പ്കടിയേറ്റ് ഷഹ്‌ല ഷെറിൻ എന്ന അഞ്ചാം ക്ലാസുകാരി മരിച്ച സംഭവത്തിൽ അധ്യാപകനെ സസ്‌പെൻഡ് ചെയ്തു. അപകടം നടന്ന സമയത്ത് കുട്ടിയെ ആശുപത്രിയിൽ എത്തിക്കുന്നതിൽ അനാസ്ഥ കാണിച്ചതിനാണ് ഡിഡിഇ നടപടി എടുത്തത്. സ്‌കൂളിലെ മറ്റ് അധ്യാപകർക്ക് കാരണം കാണിക്കൽ നോട്ടീസും നൽകിയിട്ടുണ്ട്.
സുൽത്താൻ ബത്തേരി ഗവൺമെന്റ് സർവജന വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്‌കൂൾ അധ്യാപകനായ ഷിജിലിനെതിരെയാണ് നടപടി.ഷഹ്‌ലക്ക് പാമ്പ്കടിയേറ്റു എന്ന് സഹപാഠികൾ അധ്യാപകരോട് പറഞ്ഞുവെങ്കിലും ആരും അതിനെ ഗൗരവമായി എടുത്തില്ല. ക്ലാസിനുള്ളിലെ പൊത്തിൽ നിന്നാണ് കുട്ടിക്ക് പാമ്പ്കടിയേറ്റത്. കുട്ടിയുടെ അച്ഛൻ വന്നതിന് ശേഷം ആശുപത്രിയിൽ കൊണ്ടുപോകാമെന്ന് അധ്യാപകനായ ഷിജിൽ പറഞ്ഞു എന്ന് വിദ്യാർത്ഥികൾ പറഞ്ഞു.