ബന്ദിപ്പുര്‍ രാത്രിയാത്രാ നിരോധന വിഷയത്തിൽ രാഹുല്‍ ഗാന്ധി പിണറായി വിജയനുമായി ചർച്ച  നടത്തി

88 0

ന്യൂഡല്‍ഹി: വയനാട് എംപി രാഹുല്‍ ഗാന്ധി മുഖ്യമന്ത്രി പിണറായി വിജയനുമായി കൂടിക്കാഴ്ച നടത്തി. . വയനാട്ടിലെ ബന്ദിപ്പുര്‍ രാത്രിയാത്രാ നിരോധനം ജനങ്ങള്‍ക്ക് വലിയ ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ടെന്നും എത്രയും വേഗം ഇതിന് പരിഹാരം കാണണമെന്നും മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടതായി രാഹുല്‍ ഗാന്ധി അറിയിച്ചു.

ദുരിതാശ്വാസ സഹായ വിതരണം, പ്രളയ ബാധിതരുടെ പുനരധിവാസം തുടങ്ങിയ വിഷയങ്ങളും മുഖ്യമന്ത്രിയുമായി ചര്‍ച്ച ചെയ്തതായി രാഹുല്‍ ഗാന്ധി പറഞ്ഞു . രാത്രിയാത്രാ നിരോധനം സംബന്ധിച്ച വിഷയം സംസ്ഥാന സര്‍ക്കാര്‍ കേന്ദ്ര സര്‍ക്കാരുമായി ചര്‍ച്ച നടത്തിവരികയാണെന്നും  എത്രയും വേഗം പ്രശ്നം പരിഹരിക്കാന്‍ ശ്രമിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞതായും രാഹുല്‍ ഗാന്ധി വ്യക്തമാക്കി.

Related Post

പാമ്പ്കടിയേറ്റ് മരിച്ച വിദ്യാർത്ഥിനിയുടെ സംഭവത്തിൽ അധ്യാപകന് സസ്‌പെൻഷൻ  

Posted by - Nov 21, 2019, 04:18 pm IST 0
വയനാട് : പാമ്പ്കടിയേറ്റ് ഷഹ്‌ല ഷെറിൻ എന്ന അഞ്ചാം ക്ലാസുകാരി മരിച്ച സംഭവത്തിൽ അധ്യാപകനെ സസ്‌പെൻഡ് ചെയ്തു. അപകടം നടന്ന സമയത്ത് കുട്ടിയെ ആശുപത്രിയിൽ എത്തിക്കുന്നതിൽ അനാസ്ഥ…

ഒക്ടോബർ അഞ്ചിന് വയനാട്ടിൽ യുഡിഎഫ് ഹർത്താലിന് ആഹ്വാനം ചെയ്തു

Posted by - Sep 25, 2019, 06:15 pm IST 0
വയനാട്: വയനാട്ടിൽ ഒക്ടോബർ അഞ്ചിന് യുഡിഎഫ് ഹർത്താലിന് ആഹ്വാനം ചെയ്തു. ബന്ദിപ്പൂർ പാതയിൽ പൂർ‌ണ ഗതാഗത നിയന്ത്രണം ഏർപ്പെടുത്താനുള്ള കേന്ദ്രസർക്കാർ നീക്കത്തിൽ പ്രതിഷേധിച്ചാണ് ഹർത്താലിന് ആഹ്വാനം ചെയ്തത്.…

ഷഹ്‌ലയുടെ വീട് സന്ദർശിക്കാനെത്തിയ വിദ്യാഭ്യാസ മന്ത്രിക്ക് കരിങ്കൊടി

Posted by - Nov 23, 2019, 11:58 am IST 0
വയനാട് : സുൽത്താൻ ബത്തേരിയിലെ മരിച്ച വിദ്യാർത്ഥിനിയായ ഷഹ്‌ലയുടെ വീട് സന്ദർശിക്കാൻ എത്തിയ  മന്ത്രി സി. രവീന്ദ്രനാഥിന്  നേരെ കരിങ്കൊടി വീശി പ്രതിഷേധം അറിയിച്ചു. പാമ്പുകടിയേറ്റ് മരിച്ച…

കുരുക്കഴിച്ചിട്ടും കല്‍പറ്റയിലെ ഗതാഗതകുരുക്ക് അഴിഞ്ഞില്ല  

Posted by - May 23, 2019, 09:05 am IST 0
കല്‍പറ്റ : നഗരത്തില്‍ ഏര്‍പെടുത്തിയ ട്രാഫിക് പരിഷ്‌കരണം പാളിയതോടെ വീണ്ടും ഗതാഗതക്കുരുക്ക് പതിവായി. ഗതാഗത ഉപദേശക സമിതി യോഗം ചേര്‍ന്നാണ് കഴിഞ്ഞ ജൂലൈ 1 മുതല്‍ പരിഷ്‌ക്കാരം…

സ്‌കൂള്‍ വിപണിയില്‍ വന്‍തിരക്ക്; ഡിമാന്‍ഡ് കൂടുതല്‍ അവഞ്ചേഴ്‌സ് ബാഗിന്  

Posted by - May 16, 2019, 04:23 pm IST 0
കല്‍പറ്റ : സ്‌കൂള്‍ തുറക്കാന്‍ ദിവസങ്ങള്‍ അവശേഷിക്കെ സ്‌കൂള്‍ വിപണിയില്‍ വന്‍ തിരക്ക്. പുത്തനുടുപ്പും കളര്‍ഫുള്‍ ബാഗുകളും കുടകളും വാങ്ങാന്‍ രക്ഷിതാക്കള്‍ക്കൊപ്പം കുട്ടികളും കടകളിലെത്തുന്നു. ജില്ലയിലെ പ്രധാന…

Leave a comment