വയനാട് : സുൽത്താൻ ബത്തേരിയിലെ മരിച്ച വിദ്യാർത്ഥിനിയായ ഷഹ്‌ലയുടെ വീട് സന്ദർശിക്കാൻ എത്തിയ മന്ത്രി സി. രവീന്ദ്രനാഥിന് നേരെ കരിങ്കൊടി വീശി പ്രതിഷേധം അറിയിച്ചു. പാമ്പുകടിയേറ്റ് മരിച്ച ഷഹ്‌ലയുടെ വീട്ടിലെത്തി കുടുംബത്തെ ആശ്വസിപ്പിക്കാൻ എത്തിയ വിദ്യാഭ്യാസ മന്ത്രിക്ക് നേരേയാണ് ബിജെപി, യൂത്ത് കോൺഗ്രസ്സ്, എംഎസ്എഫ് പ്രവർത്തകരുടെ പ്രതിഷേധം.
