സ്‌കൂള്‍ വിപണിയില്‍ വന്‍തിരക്ക്; ഡിമാന്‍ഡ് കൂടുതല്‍ അവഞ്ചേഴ്‌സ് ബാഗിന്  

81 0

കല്‍പറ്റ : സ്‌കൂള്‍ തുറക്കാന്‍ ദിവസങ്ങള്‍ അവശേഷിക്കെ സ്‌കൂള്‍ വിപണിയില്‍ വന്‍ തിരക്ക്. പുത്തനുടുപ്പും കളര്‍ഫുള്‍ ബാഗുകളും കുടകളും വാങ്ങാന്‍ രക്ഷിതാക്കള്‍ക്കൊപ്പം കുട്ടികളും കടകളിലെത്തുന്നു. ജില്ലയിലെ പ്രധാന നഗരങ്ങളിലെല്ലാം സ്‌കൂള്‍ വിപണി സജീവമാണ്. ഓഫറുകളും വിലക്കിഴിവുകളും സമ്മാനകൂപ്പണുകളുമെല്ലാമായി കച്ചവടം പൊടിപൊടിക്കുന്നു. പ്രളയത്തിനു ശേഷം വ്യാപാര മേഖലയിലുണ്ടായ മാന്ദ്യം പതിയെ മാറിവരുന്നതിനിടെയാണ് ഉണര്‍വു പകര്‍ന്ന് സ്‌കൂള്‍ സീസണും എത്തുന്നത്.

അവഞ്ചേഴ്‌സാണ് ബാഗ് വിപണിയിലെ ട്രെന്‍ഡ്. അവഞ്ചേഴ്‌സ് ബാഗിനും അയണ്‍മാന്റെയും ക്യാപ്റ്റന്‍ അമേരിക്കയുടെയും ചിത്രമുള്ള ബാഗുകള്‍ക്കും ഡിമാന്‍ഡ് കൂടുതലാണെന്ന് കച്ചവടക്കാര്‍ പറയുന്നു. ത്രീഡി ബാഗുകളാണ് മറ്റൊരു പുതുമ. 450 രൂപ മുതല്‍ മുകളിലേക്കാണു വില. ഹൈസ്‌കൂള്‍, യുപി വിഭാഗങ്ങളിലേക്കു പ്രത്യേകം ബാഗുകളുണ്ട്. ആംഗ്രി ബേഡ്‌സ്, സ്‌നോ വൈറ്റ്, ഹള്‍ക്ക്, ഛോട്ടാ ഭീം, സ്‌പൈഡര്‍മാന്‍ തുടങ്ങിയവയുടെ മുഖചിത്രങ്ങളുള്ള ബാഗുകള്‍ ഏറെ വിറ്റുപോകുന്നതായി കച്ചവടക്കാര്‍ പറയുന്നു. 1600 രൂപ വരെയുള്ള സ്‌കൂള്‍ ബാഗുകളുണ്ട്. കുടയില്‍ ഇക്കൊല്ലവും പുത്തന്‍ പരീക്ഷണങ്ങള്‍ ഏറെയാണ്.പാട്ടു പാടുന്നതു മുതല്‍ ജിപിഎസ് സംവിധാനമുള്ള കുടകളടക്കം വിപണിയിലെത്തിയിരിക്കുന്നു. കണ്ണും ചെവിയുമുള്ള കുടകള്‍ക്കും വെള്ളം ചീറ്റുന്ന കുടകള്‍ക്കും ആവശ്യക്കാരേറെ. 300 രൂപ മുതലാണു വില. കുട്ടികള്‍ക്കുള്ള റെയിന്‍കോട്ടുകളും നല്ലപോലെ വിറ്റുപോകുന്നുണ്ട്.  20 മുതല്‍ 180 രൂപ വരെ വിലയുള്ള പെന്‍സില്‍ ബോക്‌സുകളുണ്ട്. നോട്ടുബുക്കുകള്‍ക്ക് 30 മുതല്‍ 60 രൂപ വരെ വില.

Related Post

കളിമണ്ണ് കിട്ടാനില്ല; മണ്‍കലം നിര്‍മാണ വ്യവസായം പ്രതിസന്ധിയില്‍  

Posted by - May 16, 2019, 04:17 pm IST 0
മാനന്തവാടി: കളിമണ്ണുക്ഷാമം ജില്ലയില്‍ മണ്‍കല നിര്‍മാണ വ്യവസായത്തെ പ്രതിസന്ധിയിലാക്കുന്നു. മണ്ണെടുപ്പിനുള്ള അപേക്ഷകളില്‍ അധികൃതര്‍ അനുകൂല തീരുമാനം സ്വീകരിക്കാത്തതും കഴിഞ്ഞ പ്രളയത്തില്‍ അടുപ്പ് അടക്കം നഷ്ടമായവര്‍ക്കു പരിഹാരധനം നല്‍കാത്തതും…

വയനാട് കളക്ടറേറ്റിലേക്ക്  എസ്.എഫ്.ഐയും കെ.എസ്.യുവും നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം   

Posted by - Nov 22, 2019, 02:23 pm IST 0
കല്‍പ്പറ്റ:  സ്‌കൂള്‍ വിദ്യാര്‍ഥിനി ഷെഹ്ല ഷെറിന്‍ പാമ്പുകടിയേറ്റ് മരിച്ച സംഭവത്തില്‍ പ്രതിഷേധിച്ച് വിദ്യാര്‍ഥി സംഘടനകള്‍ വയനാട് കളക്ടറേറ്റിലേക്ക്   നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷമുണ്ടായി.പ്രവര്‍ത്തകരും പോലീസും തമ്മില്‍ ഏറ്റുമുട്ടി.…

Posted by - Nov 25, 2019, 03:19 pm IST 0
വയനാട് : ഷഹ്‌ല ഷെറിൻ പാമ്പു കടിയേറ്റ് മരിച്ച  സ്‌കൂളിൽ വിദ്യാർത്ഥികളുടെ പ്രതിഷേധം. ഷഹ്‌ലയുടെ ചിത്രങ്ങൾ പതിപ്പിച്ച പോസ്റ്ററുകളുമായാണ് വിദ്യാർത്ഥികൾ സ്‌കൂൾ ഉപരോധിക്കുന്നത്. വിദ്യാഭ്യാസ വകുപ്പ് പിരിച്ചുവിട്ട…

പാമ്പുകടിയേറ്റ വിദ്യാർത്ഥിനിയുടെ മരണം:ജില്ലാ ജഡ്ജി സ്‌കൂളിൽ പരിശോധന നടത്തി

Posted by - Nov 22, 2019, 01:46 pm IST 0
വയനാട് :  അഞ്ചാം ക്ലാസുകാരി സ്കൂളിൽ  പാമ്പുകടിയേറ്റ് മരിച്ച സംഭവത്തിൽ ജില്ലാ ജഡ്ജി സ്‌കൂളിൽ പരിശോധനയ്ക്ക് എത്തി. ജില്ലാ ലീഗൽ സർവീസ് അതോറിറ്റി ചെയർപേഴ്സന്റെ കൂടെയാണ് പരിശോധനയ്ക്ക്…

ബന്ദിപ്പുര്‍ രാത്രിയാത്രാ നിരോധന വിഷയത്തിൽ രാഹുല്‍ ഗാന്ധി പിണറായി വിജയനുമായി ചർച്ച  നടത്തി

Posted by - Oct 1, 2019, 02:05 pm IST 0
ന്യൂഡല്‍ഹി: വയനാട് എംപി രാഹുല്‍ ഗാന്ധി മുഖ്യമന്ത്രി പിണറായി വിജയനുമായി കൂടിക്കാഴ്ച നടത്തി. . വയനാട്ടിലെ ബന്ദിപ്പുര്‍ രാത്രിയാത്രാ നിരോധനം ജനങ്ങള്‍ക്ക് വലിയ ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ടെന്നും എത്രയും വേഗം…

Leave a comment