ഓഹരി വിപണി നേട്ടത്തോടെ  അവസാനിച്ചു  

56 0

ലോക്സഭാ തിരഞ്ഞെടുപ്പ് ഫലം പുറത്തുവരാനിരിക്കെ ഓഹരി വിപണി നേട്ടത്തോടെ  അവസാനിച്ചു. മുംബൈ ഓഹരി സൂചികയായ സെന്‍സെക്സ് 140.41 പോയിന്റ് ഉയര്‍ന്ന്  39110.21 ലെത്തിയാണ്  ഇന്ന് വ്യാപാരം അവസാനിച്ചത്. ദേശീയ ഓഹരി സൂചികയായ നിഫ്റ്റി 28.80 പോയിന്റ് ഉയര്‍ന്ന് 11737.90 ലെത്തിയാണ് വ്യാപാരം അവസാനിച്ചത്. നിലവില്‍ 1356 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും, 1147 കമ്പനികളുടെ ഓഹരികള്‍ നഷ്ടത്തിലുമാണുള്ളത്.

ഇന്‍ഡസ്ലാന്‍ഡ് ബാങ്ക് (4.91%), സണ്‍ ഫാര്‍മ്മ (3.02%), ബിപിസിഎല്‍ (2.62%), ബജാജ് ആട്ടോ (2.28%), കോള്‍ ഇന്ത്യ (1.71%) എന്നീ കമ്പനികളുടെ ഓഹരികളാണ് നേട്ടത്തിലെത്തിയത്. അതേസമയം ചില കമ്പനികളുടെ ഓഹരികളില്‍ നഷ്ടവും നേരിട്ടു. ടെക് മഹിന്ദ്ര (2.99), ഇന്‍ഡസ് ലാന്‍ഡ് എച്ച്എസ്ജി (2.87%), യെസ് ബാങ്ക് (2.45%), ഭാരതി ഇന്‍ഫ്രാടെല്‍ (2.44%), ഐടിസി (2.01%) എന്നീ കമ്പനികളുടെ ഓഹരികളിലാണ് നഷ്ടം നേരിട്ടത്.

ചില കമ്പനികളുടെ ഓഹരികളില്‍ വ്യാപാരത്തിലെ ആശയകുഴപ്പം മൂലം കൂടുതല്‍ ഇടപാടുകള്‍ നടന്നു. ഇന്‍ഡസ് ലാന്‍ഡ് ബാങ്ക് (2,821.89), റിലയന്‍സ് (1,512.96), എസ്ബിഐ (1,091.59), യെസ് ബാങ്ക് (806.98), എച്ച്ഡിഎഫ്സി ബാങ്ക് (684.82) എന്നീ കമ്പനികളുടെ  ഓഹരികളിലാണ് കൂടുതല്‍ ഇടപാടുകള്‍ നടന്നത്.

Related Post

എല്‍ഐസി, ഐഡിബിഐ ബാങ്കിലെ ഓഹരി വിഹിതം കുറയ്ക്കും  

Posted by - May 23, 2019, 05:13 am IST 0
ന്യൂഡല്‍ഹി: രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖലാ ഇഷുറന്‍സ് കമ്പനിയായ എല്‍ഐസി, ഐഡിബിഐ ബാങ്കിലെ ഓഹരി വിഹിതം കുറക്കുമെന്ന് റിപ്പോര്‍ട്ട്. മൂന്ന് വര്‍ഷം മുതല്‍ അഞ്ച് വര്‍ഷം വരെയുള്ള…

മ്യൂചല്‍ ഫണ്ട്  എസ്ഐപി വഴി 8,055 കോടിയുടെ നിക്ഷേപമെത്തി  

Posted by - May 23, 2019, 05:10 am IST 0
മ്യൂചല്‍ ഫണ്ട്  എസ്ഐപി വഴി വന്‍ നിക്ഷേപമെത്തിയതായി റിപ്പോര്‍ട്ട്. സിസ്റ്റമാറ്റിക് ഇന്‍വെസ്റ്റ്മെന്റ് പ്ലാനിലൂടെ (എസ്ഐപി) മാര്‍ച്ച് മാസത്തില്‍ ഒഴുകിയെത്തിയ നിക്ഷേപം ഏകദേശം 8,055 കോടി രൂപയോളമാണെന്നാണ് കണക്കുകളിലൂടെ…

Leave a comment