മ്യൂചല്‍ ഫണ്ട്  എസ്ഐപി വഴി 8,055 കോടിയുടെ നിക്ഷേപമെത്തി  

85 0

മ്യൂചല്‍ ഫണ്ട്  എസ്ഐപി വഴി വന്‍ നിക്ഷേപമെത്തിയതായി റിപ്പോര്‍ട്ട്. സിസ്റ്റമാറ്റിക് ഇന്‍വെസ്റ്റ്മെന്റ് പ്ലാനിലൂടെ (എസ്ഐപി) മാര്‍ച്ച് മാസത്തില്‍ ഒഴുകിയെത്തിയ നിക്ഷേപം ഏകദേശം 8,055 കോടി രൂപയോളമാണെന്നാണ് കണക്കുകളിലൂടെ വ്യക്തമാക്കുന്നത്. കഴിഞ്ഞ വര്‍ഷം മാര്‍ച്ച് മാസത്തെ അപേക്ഷിച്ച് വന്‍ നേട്ടമാണ് മ്യൂചല്‍ ഫണ്ട് എസ്ഐപിയിലൂടെ ഒഴുകിയെത്തിയത്. അതേസമയം, ഫെബ്രുവരിയില്‍ ഒഴുകിയെത്തിയ നിക്ഷേപത്തേക്കാള്‍ കുറവ് മാര്‍ച്ച് മാസത്തിലുണ്ടായതായി കണക്കുകളിലൂടെ വ്യക്തമാക്കുന്നുണ്ട്. ഫെബ്രുവരിയില്‍ 8,094 കോടി രൂപയാണ് എസ്ഐപിയില്‍ നിക്ഷേപമായി എത്തിയത്. എന്നാല്‍ മാര്‍ച്ച് മാസത്തില്‍ 0.5 ശതമാനത്തിന്റെ ഇടിവ് രേഖപ്പെടുത്തുകയും ചെയ്തു.

എസ്ഐപി അക്കൗണ്ടുകളുടെ കാര്യത്തിലും വന്‍ വര്‍ധനവുണ്ടായതായി കണക്കുകളിലൂടെ വ്യക്തമാകുന്നു. എസ്ഐപി  അക്കൗണ്ട്  2019 മാര്‍ച്ച്  മാസം  വരെ എടുത്തവരുടെ  എണ്ണം 2.62 കോടിയാണെന്ന് കണക്കൂകളിലൂടെ ചൂണ്ടിക്കാണിക്കുന്നു. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ 2.11 കോടിയോളം ആളുകളാണ് എസ്ഐപി അക്കൗണ്ടില്‍ അംഗത്വം എടുത്തിരുന്നത്. മ്യൂചല്‍ ഫണ്ടിലുള്ള വിശ്വാസമാണ് അക്കൗണ്ട് വര്‍ധിക്കുന്നതിന് കാരണമായതെന്നാണ് വിദഗ്ധര്‍ അഭിപ്രായപ്പെടുന്നത്.

Related Post

എല്‍ഐസി, ഐഡിബിഐ ബാങ്കിലെ ഓഹരി വിഹിതം കുറയ്ക്കും  

Posted by - May 23, 2019, 05:13 am IST 0
ന്യൂഡല്‍ഹി: രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖലാ ഇഷുറന്‍സ് കമ്പനിയായ എല്‍ഐസി, ഐഡിബിഐ ബാങ്കിലെ ഓഹരി വിഹിതം കുറക്കുമെന്ന് റിപ്പോര്‍ട്ട്. മൂന്ന് വര്‍ഷം മുതല്‍ അഞ്ച് വര്‍ഷം വരെയുള്ള…

ഓഹരി വിപണി നേട്ടത്തോടെ  അവസാനിച്ചു  

Posted by - May 23, 2019, 05:08 am IST 0
ലോക്സഭാ തിരഞ്ഞെടുപ്പ് ഫലം പുറത്തുവരാനിരിക്കെ ഓഹരി വിപണി നേട്ടത്തോടെ  അവസാനിച്ചു. മുംബൈ ഓഹരി സൂചികയായ സെന്‍സെക്സ് 140.41 പോയിന്റ് ഉയര്‍ന്ന്  39110.21 ലെത്തിയാണ്  ഇന്ന് വ്യാപാരം അവസാനിച്ചത്.…

Leave a comment